കോട്ടയം: തിരുവോണനാളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ബിവറേജ് വില്പനശാലയിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉപരോധം യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ മദ്യംനയം തന്നെയാണ് ഇടതുസര്‍ക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ വ്യക്തമായ തീരുമാനം നടപ്പാക്കാതെ ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. തിരുവോണനാളില്‍ കേരളത്തിലെ മുഴുവന്‍ ബിവറേജസുകളും അവദി പ്രഖ്യാപിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് തിരുവോണം ആഘോഷിക്കുവാനുള്ള അവസരം ഉണ്ടാക്കതിക്കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാസെക്രട്ടറി സി.എന്‍.സുഭാഷ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം വി.വി. വിനയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ്, ജില്ലാ വൈസ്പ്രസി. ദോപന്.കെ.എസ്, മഹേഷ്ചന്ദ്രന്, ജില്ലാസെക്രട്ടറി ശരത്ത്കുമാര്‍ സോബിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: