എന്റെ പുസ്തകം എന്റെ എഴുത്ത്‌പെട്ടി പദ്ധതി തുടങ്ങി

Monday 12 September 2016 10:07 pm IST

ബത്തേരി : കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും ആസ്വാദനകുറിപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ എന്റെ പുസ്തകം, എന്റെ എഴുത്ത്‌പെട്ടി പദ്ധതി തുടങ്ങി. ജില്ലയിലെ മൂന്ന് താലൂക്കുകളിലും ഓരോസ്‌കൂളില്‍ വീതമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം കുട്ടികള്‍ തയ്യാറാക്കിയ ആസ്വാദനകുറിപ്പുകള്‍ സ്‌കൂളുകളില്‍ പ്രത്യേകമായി സ്ഥാപിച്ച എഴുത്ത്‌പെട്ടികളില്‍ നിക്ഷേപിക്കുകയും സ്‌കൂളുകളിലെ അദ്ധ്യാപകര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതി ഓരോമാസവും ഇത് പരിശോധിക്കുകയും ചെയ്യും. മികച്ച ആസ്വാദനകുറിപ്പ് തയ്യാറാക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേക സമ്മാനം നല്‍കും. കുപ്പാടി ഗവ.ഹൈസ്‌കൂളില്‍ആരംഭിച്ച പദ്ധതി ബത്തേരി താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സത്താര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.റഷീദ് അദ്ധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, ഹെഡ്മിസ്ട്രസ് സി.കസ്തൂരിഭായി, കെ.വി.മത്തായി, ടി.പി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.