കേജ്‌രിവാളിന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് ബാദല്‍

Monday 12 September 2016 11:17 pm IST

ന്യൂദല്‍ഹി: പഞ്ചാബിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിന് വിവരമില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍. 2017 ലെ തെരഞ്ഞെടുപ്പില്‍ എഎപി അധികാരത്തിലെത്തിയാല്‍ ദുര്‍ഭരണം നടത്തുന്ന ശിരോമണി അകാലിദള്‍ നേതാക്കളെ ജയിലിലടക്കുമെന്ന കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കായുള്ള എഎപിയുടെ പ്രകടനപത്രിക ബാദല്‍ തള്ളി. ''നുണ പറയുന്നത് ഹോബിയാക്കിയ വ്യക്തിയാണ് കേജ്‌രിവാള്‍. എന്തുകൊണ്ട് ദല്‍ഹിയില്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേജ്‌രിവാളിന് സാധിക്കുന്നില്ല,''ബാദല്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.