വിളപ്പില്‍: തൊഴിലുറപ്പ് പണിയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ നടപടി സ്വീകരിച്ചതായി വിളപ്പില്‍ പഞ്ചായത്ത്. അന്‍പതോളം തൊഴിലാളികളുടെ നാലുദിവസത്തെ വേതനം തടയുകയും ആരോപണ വിധേയരായ കണ്‍വീനര്‍മാരെ തത്സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി തങ്കരാജ് അറിയിച്ചു.
വിളപ്പില്‍ പഞ്ചായത്തിലെ വെള്ളൈക്കടവ് വാര്‍ഡിലാണ് അംഗീകാരം നല്കിയ ഭൂമി ഒഴിവാക്കി മറ്റൊരു വസ്തുവില്‍ തൊഴിലുറപ്പ് ജോലി ചെയ്തത്.
ഇത് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നേമം ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: