സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Tuesday 13 September 2016 1:25 am IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി (ആര്യന്‍)യെ തെരഞ്ഞെടുത്തു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ് മുപ്പത്തിയേഴുകാരന്‍. ആറുമാസമാണ് കാലാവധി. രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ശുകപുരം, പെരുവനം ഗ്രാമത്തില്‍പ്പെട്ട നാല്‍പ്പത്തിമൂന്ന് അപേക്ഷകളാണ് ഉണ്ടായത്്. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമുളള പേരുകള്‍ ഉള്‍പ്പെടുത്തിയ നറുക്കെടുപ്പിലാണ് സുമേഷ് നമ്പൂതിരി തെരഞ്ഞടുക്കപ്പെട്ടത്. ഉച്ചപൂജക്ക് ശേഷം നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി ഹരീഷ് നമ്പൂതിരി വെളളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തു. ഭാര്യ സുധ, മക്കള്‍ ഗൗതംകൃഷ്ണ, ഗൗരികൃഷ്ണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.