തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്ന സംഭവത്തിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് കേരളത്തിന് പുതിയ വിവരങ്ങളൊന്നുമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
കേസ് അന്വേഷണം എന്‍ഐഎ ആണ് നടത്തുന്നത്. വസ്തുത അവര്‍ കണ്ടെത്തുക തന്നെ ചെയ്യും. കേരളത്തിന്റെ പക്കലുള്ള വിവരങ്ങള്‍ അവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ട്.
കുറച്ചു പേര് ഗള്‍ഫ് രാജ്യങ്ങള്‍ വഴി ഇറാനിലേക്ക് പോകുകയും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലെത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണുണ്ടായിരുന്നത്. എന്‍ഐഎയുടെ അന്വേഷണത്തില്‍ മലയാളികളുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങും. ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: