ഡമാസ്കസ്: ഐഎസ് ഭീകരരുടെ മൂന്ന് കെട്ടിടങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഓഫീസ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ്-റഷ്യ കരാറിന് തൊട്ട് മുമ്പാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഐഎസിന്റെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
ഐഎസിനെ തുടച്ച് നീക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്ദോഗന് പറഞ്ഞു. കഴിഞ്ഞമാസം ഐഎസിനെ നേരിടുന്നതിനായി സിറിയന്‍ അതിര്‍ത്തിയിലേയ്ക്ക് ടാങ്കുകള്‍ അയച്ചിരുന്നു. തുര്‍ക്കി നിരവധി തവണ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: