കോട്ടയം: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ അയ്യന്‍കാളി ഗുരുദേവന്റെ 154-ാമത് അവിട്ടം തിരുനാള്‍ മഹോത്സവം 14, 15 തീയതികളില്‍ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ആഘോഷിക്കും. വൈക്കത്തുനിന്നും കൊടിമരഘോഷയാത്രയും പാലായില്‍ നിന്നും കപ്പിയും കൊടിക്കയറും പതാകയും ചങ്ങനാശ്ശേരിയില്‍ നിന്നും ദീപശിഖയും സമ്മേളന നഗറില്‍ എത്തിച്ചേരും.
15ന് രാവിലെ 9.30ന് കോട്ടയം യൂണിയന് പ്രസിഡന്റ് എ.ജെ. രാജന് പതാക ഉയര്‍ത്തും. ഉച്ചക്ക് 1ന് സ്വാഗതസംഘം ചെയര്മാന് സനില്‍കുമാര്‍ നാട്ടകത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജന്മദിന സമ്മേളനം കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രി വിജയ് സമ്പ്ള ഉത്ഘാടനം ചെയ്യും.
സഭയുടെ നവപഞ്ചമി മൈക്രോ കുടുംബ യൂണിയന് സംസ്ഥാനതല ഉത്ഘാടനം മന്ത്രി തോമസ് ഐസക് നിര്‍വ്വഹിക്കും.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, കെ. സുരേഷ് കുറുപ്പ് ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശശികുമാര്‍ പാലാ. പി.ആര്. സോന, വാസവന്, വിജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: