ധാക്ക: കിഴക്കന്‍ ബംഗ്ലാദേശില്‍ തലസ്ഥാനമായ ധാക്കയ്ക്ക് സമീപം മേഘന നദിയില്‍ ബോട്ട് മുങ്ങി 150- ഓളം പേരെ കാണാതായി. 35 പേരെ രക്ഷപ്പെടുത്തിയതായി ലോക്കല്‍ പോലീസ് ചീഫ് ഷഹാബുദീന് ഖാന് അറിയിച്ചു.
ബോട്ടില്‍ 200- റോളം പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്. ധാക്കയില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ മുന്‍ഷിഗഞ്ച് ജില്ലയിലാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: