ചേര്‍ത്തല: സംസ്ഥാനത്തെ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മുന്ന് വര്‍ഷത്തിനകം എയ്ഡഡ് പദവി നല്‍കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരള ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ എംപ്ലോയിസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും സൗഹൃദസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചമായാല്‍ ഉടന്‍ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി ലഭ്യമാക്കും. മൂന്ന് വര്‍ഷത്തിനകം അത് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. സ്വന്തമായി ഭൂമിയുള്ള പഞ്ചായത്തുകളില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ബഡ്സ് സ്കൂളുകള്‍ നിര്‍മ്മിക്കുമെന്നും ഐസക് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി. ഹഫീക്ക് അദ്ധ്യക്ഷനായി. മന്ത്രി പി. തിലോത്തമന് വൃദ്ധസദനം അന്തേവാസികള്‍ക്ക് ഓടിക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: