തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനം മെരിറ്റടിസ്ഥാനത്തിലും കുറ്റമറ്റ രീതിയിലും നടക്കുമെന്ന് ഉറപ്പാക്കാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതി.
സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനത്തില്‍ കുട്ടികളില്‍ നിന്ന് വന്‍തോതില്‍ ഫീസ് ഈടാക്കി കൊള്ള നടത്തുകയാണെന്നും മാനേജ്മെന്റ് സീറ്റുകളും എന്‍ആര്‍ഐ സീറ്റുകളും അട്ടിമറിച്ച് തലവരിപ്പണം വാങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നല്കിയ കത്തിനുളള മറുപടിയിലാണ് ജെ.എം.ജയിംസ് ഈ ഉറപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: