മിലാന്: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ആദ്യ ജയം. മൂന്നാം മത്സരത്തില്‍ പെസ്കാരയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഇന്റര്‍. മൗറൊ ഇക്കാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ഇന്ററിന് തുണയായത്.
എവേ മത്സരത്തില്‍ 63ാം മിനിറ്റില്‍ ജീന്‍ ബഹെബെക്കിലൂടെ പെസ്കാര ആദ്യം ഗോളടിച്ചു. 77ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് ഇക്കാര്‍ഡി ലക്ഷ്യം കണ്ടത്. മൂന്നു കളികളില്‍ നാലു പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത് ഇന്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: