തൊടുപുഴയില്‍ ദമ്പതികളെ കെട്ടിയിട്ട് മോഷണം

Tuesday 13 September 2016 10:23 am IST

തൊടുപുഴ: തൊടുപുഴയില്‍ ദമ്പതികളെ കെട്ടിയിട്ട് മോഷണം. ഒന്നേമുക്കാല്‍ ലക്ഷം രൂപയും സ്വര്‍ണവുമാണ് മോഷണം പോയത്. തൊടുപുഴ ടൗണില്‍ പെട്രോള്‍ പമ്പ് നടത്തുന്ന കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് നാലു പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്.ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കവര്‍ച്ചാ സംഘത്തിനൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയാണ് ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തിയതെന്നാണ് വിവരം. സംഘത്തിലെ അംഗങ്ങള്‍ സംസാരിച്ചത് മലയാളമല്ലെന്നും വീട്ടുകാര്‍ പൊലീസിന് വിവരം നല്‍കി. മോഷ്ടാക്കളെ ചെറുക്കുന്നതിനിടെ ബാലചന്ദ്രനും ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.