യുവമോര്‍ച്ച ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു

Tuesday 13 September 2016 11:36 am IST

കൊല്ലം: ഓണത്തിന് മദ്യമല്ല മധുരമാണ് വിളമ്പേണ്ടത് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീവറേജ്‌സ് ഷോപ് ഉപരോധിക്കുകയും പാല്‍പായസം വിളമ്പുകയും ചെയ്തു. ഉപരോധം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനില്‍ ഉദ്ഘാടനം ചെയ്തു. മദ്യവര്‍ജനം പ്രഖ്യാപിത നയമായി പറഞ്ഞുകൊണ്ട് അധികാരത്തില്‍ വന്ന എല്‍ഡി എഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി മദ്യം വീടുകളിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ വരുംതലമുറയെ ലഹരിയുടെ പടുകുഴിയിലേക്ക് തള്ളിയിടാനുള്ള ആസൂത്രിത നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ടി.വി.സനില്‍ ആരോപിച്ചു. തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിലൂടെ ചിന്നക്കട യിലെ മദ്യശാല അടപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ക്ക് പാല്‍പായസം വിതരണം ചെയ്ത് അവരെ മടക്കി അയച്ചു. സമരത്തിന് യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറിമാരായ വി.എസ്.ജിതിന്‍ദേവ്, കൃഷ്ണകുമാര്‍, ജില്ലാ ഭാരവാഹികളായ ശ്രേയസ്, വിഷ്ണു, അനീഷ് പാരിപ്പളളി, രാജ്‌മോഹന്‍, രാകേഷ്, വിശാഖ്, രതീഷ്, കൃഷ്ണകുമാര്‍ കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.