പേരാമ്പ്ര: അക്ഷയ ശ്രീ കായണ്ണ ഫെഡറേഷന് ഓണാഘോഷവും കുടുംബ സംഗമവും നടത്തി.കശ്യപ വേദറിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാനീയ സമിതി അംഗം രവി മാങ്ങാട് ഉദ്ഘാടനം ചെയ്തു രതീഷ് .ഇ സ്വാഗതം പറഞ്ഞു എന്‍.കെ ബാബു അദ്ധ്യക്ഷത വഹിച്ചു’ ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. അക്ഷയശ്രീ ജില്ലാ സെക്രട്ടറി പി.പത്മനാഭന് അക്ഷയശ്രീ സംഘടനാ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ജില്ലാ വൈ. പ്രസിഡണ്ട് പി.ദിനേശന്, കെ.കെ ശിവദാസന്‍.പി സി ബാലന്, ശ്രുതി നിധീഷ്, ഷിജ രാധാകൃഷ്ണന് ,പിങ്കി പ്രകാശ്, സിഗ്ന രമേശ് തുടങ്ങിയവര്‍ നേതൃത്വം നല്കി കുട്ടികളുടെ കലാപരിപാടികളും ഓണസദ്യയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: