നാടെങ്ങും ആഘോഷം

Tuesday 13 September 2016 11:56 am IST

കോഴിക്കോട്: ബലിപെരുന്നാളും ഓണാഘോഷവും നാടിനെ ഉത്സവലഹരിയിലാഴ്ത്തി. വിവിധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആഘോഷത്തില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം വിവിധ പരിപാടികളോടെ ഓണാഘോഷത്തിലാണ്. ജില്ലാ ഭരണകൂടവും ഡിടിപിസിയും, ജെഡിടിയും പരിവാര്‍ കോഴിക്കോടും സംയുക്തമായി നടത്തുന്ന ഓണാഘോഷം സപ്തംബര്‍ 15ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 96562292468, 9349944332. സുവര്‍ണതീരം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗൃഹാങ്കണപൂക്കള മത്സരം നടത്തി. ബിലാത്തികുളം ഗവ. യുപി സ്‌കൂളും, പി.ടി. എ. യും, സ്‌കൂള്‍ വികസന സമിതിയും ചേര്‍ന്ന് ഓണാഘോഷവും, കുടുംബസംഗമവും നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഷീലയുടെ ക്ലാസ്, എന്‍.കെ. എടക്കയിലിന്റെ മാജിക് ഷോ, പൂക്കള മത്സരം, ഓണസദ്യ, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. കെ. ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍, പി. അഹമ്മദ്കുട്ടി, സുബൈര്‍, രമേശ് കാവില്‍, സി. കെ. രേണുകാദേവി, ടി.വി. പത്മനാഭന്‍, കെ. ജയന്‍, ഷിബു മുത്താട്ട്, ടി.കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം: കാരന്തൂര്‍ നവയുഗ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകൂട്ടം സംഘടിപ്പിച്ചു. കുന്ദമംഗലം എസ്‌ െഎ ജോസഫ് ഉദ്ഘാടനം ചെ യ്തു. ക്ലബ് പ്രസിഡണ്ട് ബിപിന്‍ ചോലക്കല്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. കാര ന്തൂരിനെ നേത്രദാന ഗ്രാമമാ ക്കു ന്നതിന്റെ ഭാഗമായി ക്ലബ് ശേഖരിച്ച നേത്രദാന സമ്മ തപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈ മാറി. ഗ്രാമപഞ്ചായത്ത് അംഗം സനില വേണുഗോ പാല്‍, നൂറുദ്ദീന്‍, കെ. അഖി ല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണസദ്യയും നടന്നു. മേപ്പയ്യൂര്‍: ടാഗോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണം പെരുന്നാള്‍ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. രാജന്‍ വിതരണം ചെയ്തു. മികച്ച ക്ഷീരകര്‍ഷകന്‍ ചാത്തോത്ത് കുഞ്ഞിക്കൃഷ്ണനെ സൂര്യ ടി.വി. ബ്യൂറോ ചീഫ് പി. അനില്‍ പൊന്നാട അണിയിച്ചു. കൃഷ്ണദാസ് മേപ്പയ്യൂര്‍ പ്രതിഭകളെ ആദരിച്ചു.കെ.ടി. നാരായണന്‍, ഗീത കെ.കെ. എന്നിവര്‍ സംസാരിച്ചു. എം.പി. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷിംജിത്ത് സ്വാഗതവും ഇ.എം.വിനോദന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.