മുക്കം: കാരശ്ശേരി കരിയോട്ട് ക്ഷേത്ര പരിസരത്ത് മുക്കം ബസ് സ്റ്റാന്റിലെ ബേക്കറിയില്‍നിന്നും ചായക്കടയില്‍ നിന്നുമുള്ള മാലിന്യം തള്ളിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.തിങ്കളാഴ്ച ഉച്ചയോടെയാണ് ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പരിശോധിച്ചപ്പോള്‍ മുക്കം ബസ്സ്റ്റാന്റില് ചായക്കടയോടു കൂടി പ്രവര്‍ത്തിക്കുന്ന ഫെയ്മസ് ബേക്കറിയില്‍ നിന്നുള്ളതാണെന്ന് തെളിഞ്ഞു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയും മാലിന്യം വാരികെട്ടി തിരികെ ബേക്കറിയില്‍ കൊണ്ടുപോയി തള്ളുകയും ചെയ്തു. ഇതിനു മുമ്പ് പലവട്ടം ക്ഷേത്രപരിസരത്ത് ഇത്തരത്തില്‍ മാലിന്യം തള്ളിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും പരാതി നല്കിയാല് ആരും ഗൗനിക്കാറില്ലെന്നുമാണ് നാട്ടുകാരുടെപരാതി. ഇന്നലത്തെ സംഭവം മുക്കം പോലീസില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: