ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം: മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പൂക്കളം തീര്‍ത്തു

Tuesday 13 September 2016 11:59 am IST

പുതുപ്പാടി: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മഹിള മോര്‍ച്ച പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴ ബസ്സ്റ്റാന്റില്‍ പൂക്കളം തീര്‍ത്തു. ജനത മഹിള മോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി മല്ലിക ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജയകുമാരി, സെക്രട്ടറി റെജി മുരളീധരന്‍, അനിത സുനില്‍കുമാര്‍, അര്‍ച്ചന മനോജ്, കാവ്യ കരുവന്‍കാവ്, ശ്യാംലി ഗോപകുമാര്‍, തുടങ്ങിയവര്‍ പൂക്കളം ഒരുക്കുന്നതിന് നേതൃത്വം നല്‍കി. പതാക ദിനാചരണത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴ അങ്ങാടിയില്‍ മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി മല്ലിക ലോഹിതാക്ഷന്‍ പതാക ഉയര്‍ത്തി. എം. കെ. രാജു, ടി.പി. അനന്തനാരായണന്‍, പി.ആര്‍. സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു. പുതുപ്പാടിയിലെ വിവിധ ബൂത്തുകളില്‍ നടന്ന പതാകദിന പരിപാടികള്‍ക്ക് പി. മനോജ്, ടി. പി. മുരളീധരന്‍, രാകേഷ്, നിതിന്‍ പി. എസ്, സുനില്‍കുമാര്‍, കെ.എസ്. ഉണ്ണികൃഷ്ണന്‍, മനോജ് എന്‍, ടി.എ. ഷാജി, കെ. കെ. ശ്രീധരന്‍, വി. കെ. സുരേഷ്, പി.വി. സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.