ബിവറേജ് ഔട്ട്‌ലെറ്റുകള്‍ യുവമോര്‍ച്ച ഉപരോധിച്ചു

Tuesday 13 September 2016 7:01 pm IST

ആലപ്പുഴ: ദേശീയോത്സവവമായ പൊന്നോണ ആഘോഷങ്ങളെ മദ്യത്തില്‍ മുക്കുവാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്രാടദിനത്തില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിച്ചു. യുവമോര്‍ച്ച അരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരം ബിജെപി അരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്എസ്. സാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി.ബാലാനന്ദന്‍ ഓണ സന്ദേശം നല്‍കി. മണ്ഡലം സെക്രട്ടറി സി.മിഥുന്‍ലാല്‍, ട്രഷറര്‍ എസ്. ദിലീപ് കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി മഹില്‍, കെ.ആര്‍.ബെന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം ഭാരവാഹികളായ എ.എന്‍.നിര്‍മ്മല്‍, വി.എസ്.അഭിലാഷ്, നന്ദു.പി.നായര്‍, എസ്. ഷിബുമോന്‍, ശരത് പ്രസാദ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തുറവൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് ബിവറേജ് ഔട്ട്‌ലെറ്റില്‍ എത്തിയത്. പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് ഷോപ്പിന്റെ ഷട്ടറുകള്‍ താഴ്ത്തി മദ്യവിതരണം നിര്‍ത്തിവയ്പ്പിച്ചു. തുടര്‍ന്ന് ബിവറേജിനു മുന്‍പില്‍ പാലട പ്രഥമന്‍ വിതരണം ചെയ്തു. യുവമോര്‍ച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നെടുമുടിയിലെ ബീവറേജ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. സമരം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സുദീപ് വി. നായര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ബി. ഷാജി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ പര്യാത്ത്, ബിനു, വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.