മായാവതി രാജ്യസഭയിലേക്ക് പത്രിക നല്‍കി

Tuesday 13 March 2012 4:27 pm IST

ലക്‍നൌ: യു.പി മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലക്‌നൗവില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായാണ്‌ പത്രിക നല്‍കിയത്‌. നിയമസഭയിലെ ബി.എസ്‌.പിയുടെ അംഗസംഖ്യ 79 ആയി ചുരുങ്ങിയതാണ്‌ മായാവതിരാജ്യസഭയിലേക്ക്‌ പോകാന്‍ കാരണമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ നിഗമനം. ബി.എസ്.പിക്ക് രണ്ടു പേരെയാണ് രാജ്യസഭയിലേക്ക് അയയ്ക്കാനാവുക. മായാവതിക്കൊപ്പം പാര്‍ട്ടി നേതാവ് മുന്‍ക്വാബ് അലിയും പത്രിക നല്‍കി. മാര്‍ച്ച് 30നാണു രാജ്യസഭാതെരഞ്ഞെടുപ്പ്. 2014ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ സുപ്രധാന ശക്തിയായി മാറാനുള്ള മായാവതിയുടെ നീക്കമാണിതിന്‌ പിന്നില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.