ബിജെപി മലയാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

Tuesday 13 September 2016 8:29 pm IST

മലയാലപ്പുഴ: ഡിവൈഎഫ്‌ഐയുടെ ഗുണ്ടായിസത്തിന് കൂട്ടുനില്‍ക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി മലയാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ്, സംസ്ഥാന കൗണ്‍സിലംഗം വി.എസ്.ഹരീഷ് ചന്ദ്രന്‍, കെ.കെ.മുരളി, ടി.അനില്‍, വി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു. നാളുകളായി മലയാലപ്പുഴയില്‍ ഡിവൈഎഫ്‌ഐക്കാരുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ പൊറുതിമുട്ടിയ നാട്ടുകാരും മാര്‍ച്ചില്‍ പങ്കെടുത്തു. പോലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നടപടിയിലുള്ള പ്രതിഷേധം മാര്‍ച്ചില്‍ ഇരമ്പി.പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സിപിഎം ഗുണ്ടകള്‍ എഎസ്‌ഐയേയും വനിതാ പോലീസടക്കമുള്ളവരേയും കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഇവരോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്ന പോലീസ് നടപടിക്കെതിരേ പ്രതിഷേധം വ്യാപകമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.