മറയൂര്‍: മറയൂരില്‍ പട്ടാപ്പകല്‍ വീട് കുത്തി തുറന്ന് മോഷണ ശ്രമം. മറയൂര്‍ നാച്ചിവയല്‍ സ്വദേശി റോബിന്റെവീടാണ് കുത്തി തുറക്കുന്നതിനുശ്രമം നടത്തുകയുംകഴിയാതെ വന്നപ്പോള്വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തുറന്ന് വാഹനത്തിന്റെ ഒറിജിനല്രേഖകളും മോഷ്ടിച്ചത്.വീട് തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വീടിന്റെ പിന്‍വശത്തെ കതകിന് തീവച്ചനിലയിലും കണെപ്പട്ടു. റോബിനും ഭാര്യയും സിനിമ കാണുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനുമായി മറയൂരിലേക്ക്പോയിരുന്ന സമയത്താണ് മോഷണംനടന്നത്. റോബിന്റെ വീട്ടില്‍ നിന്നും പുക ഉയരൂന്നത് കണ്ട് സമീപ വാസികളാണ്തീ അണച്ചത്. തീപടര്‍ന്ന് അടുക്കളയുടെ ഭാഗംകത്തി നശിച്ചു. പിന്നീട് പരിശോധിച്ചപ്പോഴാണ്മാരുതി കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ നഷ്ടമായ വിവരം അറിയുന്നത്. മറയൂര്‍ പോലീസില്‍ പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: