ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് നാട് ഒരുങ്ങി

Tuesday 13 September 2016 8:39 pm IST

തൊടുപുഴ:  എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ 162-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 16ന് ഘോഷയാത്ര, സമ്മേളനം എന്നിവയോട് കൂടി ആഘോഷിക്കും. യൂണിയനാഫീസ് ഗുരുസന്നിധിയില്‍ രാവിലെ 8.30 മുതല്‍ 9 വരെ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന എന്നിവയ്ക്ക് ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 9 മണിക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 2 മണിക്ക് മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ഘോഷയാത്ര പുറപ്പെടും. 3 മണിക്ക് മുനിസിപ്പല്‍ മൈതാനത്ത് നടക്കുന്ന ജയന്തി സമ്മേളനം ഇടുക്കി എം പി ജോയസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് അഡ്വ.എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി പി എസ് സിനിമോന്‍, അഡ്വ. കെ ആര്‍ അനില്‍ കുമാര്‍ വെള്ളൂര്‍, യോഗം ഡയറക്ടര്‍ ജയേഷ് വി, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ കെ രാധാകൃഷ്ണന്‍, വി എം സുരേഷ്, കെ വിജയന്‍, ശശി കണ്യാലില്‍, കെ എന്‍ സുരേഷ്‌കുമാര്‍, എ ജി ശിവദാസ്, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദു സുധാകരന്‍, സെക്രട്ടറി പൊന്നമ്മ രവീന്ദ്രന്‍, വൈദിക സമിതി കണ്‍വീനര്‍ കെ എന്‍ രാമചന്ദ്രന്‍ ശാന്തി, പഞ്ചായത്ത് കമ്മറ്റിയംഗം എം പി സത്യന്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ ബിജോമോന്‍ തുടങ്ങിയവര്‍ സംസാരിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ റ്റി കെ സുധാകരന്‍് നായര്‍ എന്‍ഡോവ്‌മെന്റ് വിതരണം, വിദ്യാഭ്യാസ ക്യാഷ് വിതരണം എന്നിവ നിര്‍വഹിക്കും. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി ബോസ് മികച്ച ഫ്‌ളോട്ടുകള്‍ക്കുള്ള സമ്മാനദാനവും, തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് രവിവാര പാഠശാല പാഠപുസ്തകപ്രകാശനവും സമ്മാനദാനവും നടത്തും. യൂണിയനിലെ യോഗാംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഇ ഐ നാരായണന്‍ സപ്തതി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും, എസ് കൃഷ്ണന്‍ വൈദ്യര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.