നിയന്ത്രണം വിട്ട കാറിടിച്ച് നിരവധി വാഹനങ്ങള്‍ തകര്‍ന്നു

Tuesday 13 September 2016 8:40 pm IST

തൊടുപുഴ: മങ്ങാട്ടുകവല- മുതലക്കോടം റോഡില്‍ മാവിന്‍ചുവടിനു സമീപം നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന 5 ഓളം ഇരുചക്രവാഹനങ്ങളും ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കീരികോട് സ്വദേശികളായ ശാരദ (70), ഐശ്യര്യ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കീരികോട് സ്വദേശി പോളിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മുതലക്കോടം ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ ഉച്ചയോടെ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടത് വശത്തായുള്ള വര്‍ക്ക് ഷോപ്പിന് സമീപത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.