ന്യൂദല്‍ഹി: കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ചോദ്യോത്തരവേള അവസാനിച്ച ഉടനെയായിരുന്നു സംഭവം. ഉടന്‍ തന്നെ മകളും എം.പിയുമായ സുപ്രിയ സുലെയും കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലും ചേര്‍ന്ന് അദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചു.
പവാറിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹത്തിന്റെ അടുത്ത അനുയായി പറഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ തലചുറ്റലിനെ തുടര്‍ന്നാണ് പവാര്‍ കുഴഞ്ഞുവീണതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു.
പാര്‍ലമെന്റിന്റെ ലോബിയില്‍ വച്ചും പവാര്‍ കുഴഞ്ഞുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: