ശ്രീനാരായണ ഗുരുദേവ ജയന്തി: മഹാഗുരു മഹാറാലി 16ന് പാലായില്‍

Tuesday 13 September 2016 10:06 pm IST

പാലാ: ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷഭാഗമായി 16ന് മഹാഗുരു-മഹാറാലി എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയനില്‍ നടക്കും. യൂണിയന് കീഴിലുള്ള 48 ശാഖകള്‍, പോഷക സംഘടനകളുടെയും കുടുംബയൂണിറ്റ് മൈക്രോ യൂണിറ്റുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഗുരുദേവ ജയന്തി ആഘോഷിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടാരമറ്റം പി.ആര്‍. അച്യുതന്‍ നഗറില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പാലാ ആര്‍ഡിഒ കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. 4 മണിക്ക് പുഴക്കര മൈതാനത്ത് റ്റി.കെ. മാധവന്‍ നഗറില്‍ നടക്കുന്ന ജയന്തി സമ്മേളനം കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ ജയന്തി സന്ദേശം നല്‍കും. യോഗം നിയമോപദേഷ്ടാവ് അഡ്വ. എ.എന്‍. രാജന്‍ ബാബു അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രണവസ്വരൂപാനന്ദ, സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും കെ.പിഎംഎസ് സംസ്ഥാന ജന. സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണവും നടത്തും. ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേരളകൗമുദി യൂണിറ്റ് മേധാവി എം.ആര്‍. പ്രദീപ് കുമാര്‍, മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് എന്നിവര്‍ മുഖ്യാതിഥികള്‍ ആണ്. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എസ്. പ്രവീണ്‍, ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ നേതാക്കളായ അഡ്വ. എസ്. പ്രവീണ്‍ ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, പി.എസ്. ശാര്‍ങ്ധരന്‍, പ്രദീപ് പ്ലാച്ചേരില്‍, സജീവ് വയല, കലേഷ് മല്ലികശേരി, അംബിക സുകുമാരന്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. വിശ്വകര്‍മ്മ ജയന്തി പാലാ: കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന്‍ മീനച്ചില്‍ താലൂക്ക് സമിതിയുടെ കുറവിലങ്ങാട്ടു നടക്കുന്ന വിശ്വകര്‍മ്മ ദിനാഘോഷത്തില്‍ ആയിരം പേര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ആലോചനാ യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് ഇ.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. കുട്ടപ്പന്‍, നേതാക്കളായ യു.ആര്‍. മോഹനന്‍, പി.ജി. ചന്ദ്രന്‍, ഓമന മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.