കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Tuesday 13 September 2016 10:07 pm IST

മുണ്ടക്കയം: മുണ്ടക്കയത്ത് എക്‌സൈസിന്റെ പരിശോധനയ്ക്കിടെ കഞ്ചാവുമായി കമ്പം സ്വദേശി പിടിയില്‍. തമിഴ്‌നാട്, കമ്പം, ഉത്തമപാളയത്തില്‍ നിന്നും കൊല്ലത്തേക്കു പോകുകയായിരുന്ന കല്യാണി(50)യില്‍ നിന്നുമാണ് 15ഗ്രാം കഞ്ചാവു പിടികൂടിയത്. കാഞ്ഞിരപ്പളളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവു പിടികൂടിയത്. കൊല്ലത്ത് ജോലി ചെയ്യുന്ന കല്യാണി ജോലി സ്ഥലത്തേക്കുപോകുന്നതിനിടയില്‍ കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവ് അഞ്ചുഗ്രാമിന്റെ മൂന്നുപൊതികള്‍ തയ്യാറാക്കി മടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടികൂടിയ ഇയാളെ കാഞ്ഞിരപ്പളളി കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, പി.ജി.എബ്രഹാം, പ്രിവന്റീവ് ആഫീസര്‍മാരായ പി.എ.നജീബ്, സി.ഇ.ഒമാരായ കെ.എന്‍.സുരേഷ്,സമീര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.