കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ കലാകാരന്മാര് പ്രകൃതിസൗഹൃദ പദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച 20 അടിയിലേറെ വലിപ്പമുള്ള മാവേലി ലുലുമാളിന്റെ പ്രവേശനകവാടത്തില്‍ ജനങ്ങളെ സ്വാഗതംചെയ്യും.
ഭീമാകാരനായ മാവേലിയെ ഇരുമ്പ്, സ്പെഷ്യല്‍ പേപ്പര്‍, ചാക്ക്, തുണി, കയര്‍, ചരട്, ഉപയോഗശൂന്യമായ തടി എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ പ്രകൃതിസൗഹൃദ മുന്നേറ്റമായ നേച്ചര്‍ ഫസ്റ്റിന്റെ ഭാഗമായാണ് ഈ പുതുസംരംഭവും.
‘ഇത്തരം ഒരു ഹരിതമാവേലി മാളുകളുടെ ലോകത്ത് ആദ്യത്തേതാണ്.
പ്രകൃതിസംരക്ഷണത്തില്‍ ഫലപ്രദമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രഥമലക്ഷ്യമെന്ന് ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: