കുടുംബ സംഗമം സംഘടിപ്പിച്ചു

Thursday 15 September 2016 10:34 am IST

മലപ്പുറം; ഓണം ബക്രീദ് ആഘോഷ ഭാഗമായി മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച കുടുംബ സംഗമം ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ ഉദ്ഘാടനം ചെയ്തു. ഡിടിപിസി ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.സാംബന്‍ അധ്യക്ഷത വഹിച്ചു. കാരിക്കേച്ചറിസ്റ്റ് റഷീദ് കിഴിശ്ശേരി വരച്ച കാരിക്കേച്ചര്‍ ജില്ലാ കലക്ടര്‍ക്ക് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, ഡിഎംഒ ഉമറുല്‍ ഫാറൂഖ്, പി.സി. വിശ്വകുമാര്‍, പാലോളി കുഞ്ഞിമുഹമ്മദ്, പാലോളി അബ്ദുറഹിമാന്‍, മുസാഫിര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി.റബീഉള്ള ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ വിഷ രഹിത പച്ചക്കറി കിറ്റ് വിതരണം, കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശേരിയുടെ ലഹരിക്കെതിരെ മാവേലിക്കൊപ്പം കാരിക്കേച്ചര്‍ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങള്‍ സമ്മാനിച്ച ചേലേമ്പ്ര വനിതാ സംഘത്തിന്റെ ശിങ്കാരിമേളം, ഗാനമേള തുടങ്ങിയവയും പരിപാടിയുടെ ഭാഗമായുണ്ടായി. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, ഹാഷിം എളമരം, മഹേഷ് കുമാര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സുരേഷ്‌കുമാര്‍, സമീര്‍ കല്ലായി, വി.എം.സുബൈര്‍, ടി.റസാഖ്, സിദ്ദീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.