ഓണാഘോഷം

Thursday 15 September 2016 10:37 am IST

ചങ്ങര കുളം: സാന്ദീപനി ബാലഗോകുലത്തിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. പൂക്കളമത്സരം, ഗോകുലഗ്രാമത്തിലെ അമ്മമാരെ ഓണപ്പുടവ നല്‍കി ആദരിച്ചു. ആഭരണസഭ ബാലഗോകുലം താലൂക്ക് ഭഗനി പ്രമുഖ് ബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രശ്മി അദ്ധ്യക്ഷത വഹിച്ചു. ഹര്‍ഷ, സന്തോഷ്, രാധാകൃഷ്ണന്‍, സഞ്ജു, അഖില്‍, അഭിലാഷ്, വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പുത്തൂര്‍: പളളിക്കല്‍ അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഅന്നപൂര്‍ണ്ണേശ്വരി ചാരിറ്റമ്പിള്‍ ട്രസ്റ്റ്്‌ന്റെ ഉപസ്ഥാപനമായ ശ്രീലക്ഷ്മി ബാലികസദനത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10.30ന് ഡോ.മായ ഉദ്ഘാടനം ചെയ്തു. സദനം പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലസുബ്രഹ്മണ്യന്‍ ഓണത്തെപ്പറ്റി സംസാരിച്ചു. ടി.ചന്ദ്രന്‍, ശിവദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ജനാര്‍ദനന്‍ സ്വാഗതവും എന്‍.എം.സാവിത്രി നന്ദിയും രേഖപ്പെടുത്തി. ഉച്ചക്ക് വിപുലമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. പറമ്പില്‍ പീടിക: പറമ്പില്‍ പീടിക എസ്എന്‍ഡിപി ശാഖയും തിരൂര്‍ എസ്എന്‍ഡിപി യൂണിയനും സംയുക്തമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം തിരൂര്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പൂതേരി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് പൂതേരി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജി, പി.ബിജു, സി.സജീഷ്, സുബീഷ്, യൂ.ടി.രഞ്ജിത്ത്‌ലാല്‍ എന്നിവര്‍ സംസാരിച്ചു. എടരിക്കോട്: ഓണത്തിനോടനുബന്ധിച്ച് എടരിക്കോട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ യുവമോര്‍ച്ചയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. യുവമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി ശ്യാംജിത്ത് ബിജെപി എടരിക്കോട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍, തിരൂരങ്ങാടി മണ്ഡലം ഭാരവാഹികളായ കെ.പി.ഷിജിന്‍, പി.പി.ഗോകുല്‍, കെ.വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.