പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 മരണം

Friday 16 September 2016 3:51 am IST

  മുള്‍ട്ടാന്‍ : പാകിസ്ഥാനിലെ മുള്‍ട്ടാനില്‍ ചരക്കുവണ്ടിയില്‍ യാത്രാ ട്രെയിനിടിച്ച് വന്‍ അപകടം. ആറു പേര്‍ മരിച്ചു, നൂറ്റമ്പതിലധകം പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട ചരക്കു വണ്ടിയില്‍ അതേ പാളത്തില്‍ വന്ന യാത്രാ വണ്ടി ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ ബോഗികള്‍ മറിഞ്ഞു. പെരുനാള്‍ അവധിയായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകി. പെഷാവര്‍-കറാച്ചി അവാമി എക്‌സ്പ്രസാണ് ചരക്ക് വണ്ടിയിലിടിച്ചത്. മുള്‍ട്ടാന് സമീപം ബുച്ച് റയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. ചരക്കുവണ്ടിയുടെ മുന്നില്‍ ചാടിയ ഒരാളുടെ ജഡം നീക്കാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതിനിടെ അതേ പാളത്തില്‍ അവാമി എക്‌സ്പ്രസ് വന്നു. ചരക്കുവണ്ടി കടന്നു പോകാഞ്ഞതിനാല്‍ ചുവപ്പു ലൈറ്റായിട്ടും പിന്നാലെ വന്ന അവാമി ഡ്രൈവര്‍ വണ്ടിനിര്‍ത്താഞ്ഞതാണ് അപകട കാരണമെന്ന് പാക് റെയില്‍വേ വക്താവ് അറിയിച്ചു. കൂട്ടിയിടിയില്‍ അവാം എക്‌സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. എഞ്ചിനും പവര്‍വാനും പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആറു പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.