മുസ്ളിംലീഗ്‌ പ്രവര്‍ത്തകണ്റ്റെ കൊല ഒരു സിപിഎമ്മുകാരന്‍ കൂടി അറസ്റ്റില്‍

Tuesday 13 March 2012 5:18 pm IST

കണ്ണൂറ്‍: കഴിഞ്ഞ തളിപ്പറമ്പ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ മുസ്ളിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ തളിപ്പറമ്പ്‌ അരിയിലെ അബ്ദുള്‍ ഷുക്കൂറ്‍ കണ്ണപുരത്ത്‌ കൊല ചെയ്യപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. പട്ടുവം അരിയിലെ സിപിഎം പ്രവര്‍ത്തകനായ രാജീവനെ (46)യാണ്‌ വളപട്ടണം സിഐ യു.പ്രേമനും സംഘവും അറസ്റ്റ്‌ ചെയ്തത്‌. കുഞ്ഞിമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കേസിലെ മറ്റൊരു പ്രതിയായിരുന്ന ഫയര്‍ഫോഴ്സ്‌ ജീവനക്കാരനായ പി.കെ.അജിത്കുമാറിനെ (42) പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി റിമാണ്റ്റ്‌ ചെയ്തിരുന്നു. 50ഓളം സിപിഎമ്മുകാര്‍ പ്രതിയായിട്ടുള്ള ഷുക്കൂറ്‍ വധക്കേസില്‍ ഇതുവരെ രണ്ടുപേര്‍ മാത്രമാണ്‌ അറസ്റ്റിലായിട്ടുള്ളത്‌. മറ്റുള്ളവര്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ പറയുന്നതെങ്കിലും പലരും പോലീസിണ്റ്റെ മുന്നില്‍ പോലും സ്വൈര്യവിഹാരം നടത്തുകയാണെന്ന്‌ യുഡിഎഫ്‌ നേതൃത്വം ആരോപിക്കുന്നു. സിപിഎം നേതൃത്വത്തിണ്റ്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യാതെ പോലീസ്‌ ഒളിച്ചുകളിക്കുകയാണെന്ന്‌ ആരോപണം. മുസ്ളീം ലീഗ്‌ പ്രവര്‍ത്തകര്‍ വീട്‌ തകര്‍ത്തപ്പോള്‍ രാജീവന്‍ സി.പി.എം ഓഫീസിലാണത്രെ താമസിച്ചിരുന്നത്‌. കീഴറയില്‍ വച്ച്‌ ഷുക്കൂറ്‍ കൊലചെയ്യപ്പെടുന്നതിനു മുമ്പ്‌ അവിടെയെത്തി ആളെ തിരിച്ചറിഞ്ഞ സി.പി.എം സംഘത്തില്‍ രാജീവന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ചെമ്മീന്‍ കണ്ടിയില്‍ ജോലിയുണ്ടായിരുന്ന രാജീവന്‌ പുഴയില്‍ സ്വതന്ത്രമയി സഞ്ചരിക്കാന്‍ സ്വന്തമായി തോണിയുമുണ്ട്‌. ഈ തോണിയിലാണത്രെ അരിയില്‍നിന്ന്‌ ഇയാള്‍ കീഴറയിലെത്തിയതെന്നും പറയപ്പെടുന്നു. അന്‍പതോളം പ്രതികളുള്ള കൊലപാതക കേസ്സില്‍ സി.പി.എം യുവജന സംഘടനയുടെ ജില്ലാ നേതാക്കളും പാര്‍ട്ടിയുടെ വിവിധ തട്ടിലുള്ള നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ പോലീസിന്‌ ലഭിച്ച വിവരമെന്നറിയുന്നു. യഥാര്‍ത്ഥ പ്രതികളെ പിടികൂടുക എന്നതാണ്‌ എസ്‌.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിണ്റ്റെ ലക്ഷ്യം. പലരെക്കുറിച്ചും വിവിരം ലഭിച്ചിട്ടും ശക്തിമായ നിരീക്ഷണം നടത്തിയാണ്‌ സ്ക്വാഡ്‌ കരുക്കള്‍ നീക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.