പുലിമുരുകന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു

Thursday 15 September 2016 2:13 pm IST

മലയാളത്തില്‍ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകന്‍ എത്തുന്നത്. പുലികളോട് പോരാടി നില്‍ക്കുന്ന മുരുകന്‍ എന്ന അസാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം. ഹോളിവുഡ് സാങ്കേതിക വിദഗ്ദരും അണിനിരക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് തെന്നിന്ത്യയില്‍ ഏറ്റവും വലിയ ആക്ഷന്‍ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ്. ചിത്രത്തിലെ പുലിയുമായുള്ള സംഘട്ടന രംഗങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് തിയ്യറ്ററുകളിലെത്തും. https://youtu.be/blQUlD8g4Pk

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.