തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റായ സന്ദേശം നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു.
കോടതി വിധിക്കെതിരെ നിയമപരമായ എല്ലാ സാദ്ധ്യതയും ആലോചിക്കണമെന്നും സുധീരന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും ഇത്തരം ക്രൂരകുറ്റങ്ങള് ചെയ്യാന്‍ പ്രേരണ നല്കുന്ന ഒരു വിധിയാണ് സുപ്രീംകോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: