ബെംഗളുരു: എഎഫ്സി കപ്പ് ഫുട്ബോളില്‍ ബെംഗളൂരു എഫ്സിക്ക് ജയം. ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂര്‍ ക്ലബ്ബ് ടാംപിനസ് റോവേഴേ്സിനെയാണ് പരാജയപ്പെടുത്തിയത്.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. കളിയുടെ ഏഴാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീതാണ് ഗോള്‍ നേടിയത്.
ഇതോടെ ക്ലബ് സെമി പ്രതീക്ഷ സജീവമാക്കി. രണ്ടാം പാദം സമനിലയില്‍ കലാശിച്ചാലും ബെംഗളൂരു സെമിയില്‍ കടക്കും. ഈ മാസം 21നാണ് രണ്ടാം പാദ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: