ഈ പാലം തോട്ടുംകരയെ കുരുക്കുന്നു

Thursday 15 September 2016 9:28 pm IST

മുട്ടം: മുട്ടം തോട്ടുംകരയിലെ ഇടുങ്ങിയപാലം ഗതാഗത തടസം ഉണ്ടാക്കുന്നു. വീതി കുറവും വളവുമുള്ള തോട്ടുംകര ജംഗ്ഷനിലെ ഇടുങ്ങിയ പാലം കാരണം ഈ ഭാഗത്ത് ഗതാഗത തടസം നിത്യ കാഴ്ചയാണ്. പാല-ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളാണ് ഈ പാലം വഴി കടന്നു പോകുന്നത്. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതോടെ തീര്‍ത്ഥാടകരുടെ നിരവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ റോഡ് നിറഞ്ഞ് ഒഴുകുമ്പോള്‍ ഗതാഗത തടസത്താല്‍ തോട്ടുംകര ജങ്ഷന്‍ വീര്‍പ്പുമുട്ടുന്നു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള വലിയ വളവ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാല പഴക്കമുള്ള പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡായിട്ടും സുഗമമായ ഗതാഗത സൗകര്യമൊരുക്കുവാന്‍ അധികൃതര്‍ മടി കാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.