ഓണക്കാഴ്ചകളുമായി വണ്ടര്‍ലായുടെ 'മാവേലി ലാന്റ്'

Thursday 15 September 2016 10:46 pm IST

കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചിയില്‍ 21 വരെ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഒരുക്കി. 56 റൈഡുകള്‍ക്കൊപ്പം വണ്ടര്‍ലാ സന്ദര്‍ശകര്‍ക്കായി വ്യത്യസ്തമായ 'മാവേലി ലാന്റ്' ഒരുക്കി. കലാസംഗീത മേള, ഓണസദ്യ, ഒാണമത്‌സരങ്ങള്‍, ഘോഷയാത്ര, ശിങ്കാരിമേളം എന്നിയാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കൊപ്പം മാവേലിമന്നന്റെ സാന്നിധ്യവും ഉണ്ടായിരിക്കും. കുസൃതിചോദ്യങ്ങളും കടങ്കഥകളുമായെത്തുന്ന മൊബൈല്‍ ജോക്കികളുടെ ചോദ്യത്തിന് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. വിവരങ്ങള്‍ക്ക് 0484-2684009.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.