ചിറക്കടവ്: ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഡുകളിലെ അങ്കണവാടികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഭരണസമിതി തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തിരുവോണനാളില്‍ നിരാഹാരസമരം നടത്തി. അംഗങ്ങളായ കെ.ജി. കണ്ണന്, സുബിതാ ബിനോയി, സോമാഅനീഷ്, വൈശാഖ് എസ് നായര്‍, വി..ജി. രാജി, ഉഷാശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജയാബാലചന്ദ്രന് എന്നിവരാണ് തിരുവോണ സദ്യ ഉപേക്ഷിച്ച് സമരം നടത്തിയത്.
ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെ യ്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ജി. കണ്ണന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാ ല്‍, മണ്ഡലം ഭാരവാഹികളായ വിജുമണക്കാട്, രാജേഷ് കര്‍ത്ത, ഗോപി പാറാന്തോട്, എന്‍.ആര്. മോഹനന്, എം.ജി. വിനോദ്, അരുണ്‍ എം..ഒ., പി.ആര്. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സമാപനസമ്മേളനം സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് അദ്ധ്യക്ഷത വഹിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ..വി. നാരായണന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി..ആര്. രഞ്ജിത്ത് മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഉഷാകൃഷ്ണപിള്ള, ഉഷാ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: