ശാസ്ത്രീയ തെളിവുകള്‍ നിരവധി

Thursday 15 September 2016 11:27 pm IST

  ഗോവിന്ദച്ചാമിയുടെ ശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി വിധിയില്‍ നാട്ടുകാര്‍ക്കും കേസ് അന്വേഷണത്തിനുനേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിരാശ. 2011 ഫെബ്രുവരി ഒന്നിന് രാത്രി വള്ളത്തോള്‍ ്യൂനഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം പരിക്കേറ്റ് അബോധാവസ്ഥയില്‍ സൗമ്യ (23)യെ ്യൂനാട്ടുകാര്‍ കണ്ടെത്തി. റെയില്‍വെ പോലീസിന്റെ സഹായത്തോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വള്ളത്തോള്‍ ്യൂനഗര്‍ റെയില്‍വെസ്റ്റേഷന്റെ ്യൂ400 മീറ്റര്‍ അകലെയായിരുന്നു സൗമ്യ കിടന്നത്. ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യനെ്യൂ കടലൂര്‍ വിരുദാചലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചാര്‍ലിയെന്നായിരുന്നു അറസ്റ്റ് ചെയ്യുമ്പോള്‍ ഗോവിന്ദച്ചാമി പേര് പറഞ്ഞത്. സൗമ്യയുടെ മൊബൈല്‍ അടക്കമുള്ള വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഫെബ്രുവരി ആറിന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സൗമ്യയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തലയുടെ ഇടതുവശത്തേറ്റ മാരകമായ ക്ഷതമാണു മരണത്തിന് കാരണമായത്. ആക്രമണത്തില്‍ സൗമ്യയുടെ താടിയെല്ല് തകരുകയും ഏഴു പല്ലുകള്‍ തെറിച്ചു പോയ അവസ്ഥയിലുമായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് സൗമ്യയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. തലച്ചോറില്‍ കട്ടപിടിച്ച രക്തം ശസ്ത്രക്രിയയില്‍ ്യൂനീക്കം ചെയ്തിരുന്നു. ന്യൂറോ സര്‍ജന്‍ ഡോ.ബിജുകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. ചേലക്കര സിഐ: കെ.എ. ശശിധരന്‍ പ്രാഥമിക അന്വേഷണം ്യൂനടത്തി. ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ കെ.എ.മുഹമ്മദ് അഷറഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാബുതോമസ്,റഷീദ്, പഴയന്നൂര്‍ സ്റ്റേഷനിലെ ഹബീത തുടങ്ങിയവരെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് കേസ് അന്വേഷണത്തിനു നേതൃത്വം ്യൂനല്‍കിയത്. തുടര്‍ന്ന് കേസ് ഫെബ്രുവരി എട്ടിന് ഡിവൈഎസ്പി: പി.വി. രാധാകൃഷ്ണന്‍്യൂനായരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ സംഘം വടക്കാഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കി. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളെയാണ് പൊലീസ് ആശ്രയിച്ചത്. സൗമ്യയുടെ ശരീരത്തില്‍നിന്നും വസ്ത്രങ്ങളില്‍ നിന്നും പ്രതിയുടെ ബീജം കണ്ടെത്തിയിരുന്നു. സൗമ്യയുടെ ്യൂനഖങ്ങള്‍ക്കിടയില്‍ ്യൂനിന്ന് പ്രതിയുടെ ഡിഎന്‍എ സാംപിളുകള്‍ ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. സൗമ്യ സഞ്ചരിച്ചിരുന്ന ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് കണ്ടെത്തി. ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ നഖംകൊണ്ട് മാന്തിയ പാടുകള്‍ കണ്ടെത്തി. സൗമ്യയുടെ ശരീരത്തിലെ പാടുകള്‍ ട്രെയ്‌നില്‍ അക്രമിക്കപ്പെട്ടതു തെളിയിക്കുന്നതായി പോസ്റ്റ്‌മോര്‍ട്ടം ്യൂനടത്തിയ ഷെര്‍ളി വാസുവിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഫൊറന്‍സിക് സര്‍ജനായ ഹിതേഷ് ശങ്കറിനോട് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തി. ഒറ്റക്കയ്യനാണ് ആക്രമിച്ചതെന്ന് അര്‍ദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിയെ ട്രെയിനില്‍ കണ്ടെന്ന് സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയയാളെയും കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏക പ്രതിയുള്ള കേസില്‍ 82 സാക്ഷികളെ തൃശൂര്‍ അതിവേഗ കോടതി വിസ്തരിച്ചു. ഗോവിന്ദച്ചാമി കുറ്റക്കാരനെന്നു കണ്ടെത്തി. തുടര്‍ന്ന് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി തമിഴ്‌നാട്ടിലെ വിരലടയാള വിദഗ്ധ മാലതിയെയും കോടതി വിസ്തരിച്ചു. തമിഴ്‌നാട്ടില്‍ വിവിധ പേരുകളില്‍ ശിക്ഷ അനുഭവിച്ചത് ഗോവിന്ദച്ചാമി തന്നെയെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. 2011 നവംബര്‍ 11്യൂന് 11 മണിക്ക് ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവിന്റേതായിരുന്നു വിധി. വധശിക്ഷയ്ക്കുപുറമെ ജീവപര്യന്തം തടവും രണ്ടു വകുപ്പുകളിലായി രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കംപാര്‍ട്ട്‌മെന്റില്‍ അത്രിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.