നെടുമങ്ങാട്: മുത്താംകോണം കോളനിയില്‍ ഓണാഘോഷത്തിനെടെ ഡിവൈഎഫ്ഐ ആക്രമണം. ദളിത് സ്ത്രീക്ക് പരിക്കേറ്റു. മേലാകോട്, മുത്താംകോണം കോളനിയില്‍ കുമാരി(52)ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കോളനിയില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ ഡിവൈഎഫ്ഐ സംഘം സംഘര്‍ഷമുണ്ടാക്കി. ഇത് ചോദ്യം ചെയ്യവേ കുമാരിയുടെ തലയ്ക്ക് പൈപ്പ് കൊണ്ടടിച്ചശേഷം ചവിട്ടി നിലത്തിട്ടു. ഗുരുതരമായി പരിക്കേറ്റ ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: