തില്ലങ്കേരിയില്‍ സിപിഎം കേന്ദ്രത്തില്‍ നിന്നും വീണ്ടും ബോംബുകള്‍ പിടികൂടി

Friday 16 September 2016 2:54 pm IST

ഇരിട്ടി: തില്ലങ്കേരിയില്‍ സിപിഎം കേന്ദ്രത്തില്‍ നിന്നും വീണ്ടും ബോംബുകള്‍ പിടികൂടി. തില്ലങ്കേരി കാര്‍ക്കോടെ സ്വകാര്യ വ്യക്തിയുടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പിവിസി പൈപ്പിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. ബോംബു സ്‌ക്വാഡ് പിന്നീട് പിടികൂടിയ ബോംബുകള്‍ നിര്‍വീര്യമാക്കി. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഈ മേഖലയില്‍ നിന്നും പിടികൂടുന്ന ബോംബുകളുടെ എണ്ണം 19 ആയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.