കണ്ണൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിശ്വകര്‍മ്മദിനാഘോഷം നടക്കും. കണ്ണൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കാലത്ത് 8 മണിക്ക് കാനത്തൂര്‍ മൈതാനിയില്‍ പതാകയുയര്‍ത്തല്‍, വൈകുന്നേരം 3.30 ന് ശോഭായാത്ര എന്നിവ നടക്കും. കാനത്തൂര്‍ കാവ് മൈതാനിയില്‍ നിന്നും വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ശോഭായാത്ര ബാങ്ക് റോഡ്, പ്ലാസ ജംഗ്ഷന്, സ്റ്റേഷന് റോഡ്. മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ് വഴി ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വി.വി.പ്രേമന് അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കാരുണ്യ സ്വീകരണ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.വി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ കുട്ടികളെയും കലാ കായിക മത്സരങ്ങളില്‍ വിജയിച്ച കുട്ടികളെയും ആര്‍ട്ടിസ്റ്റ് ശശികല സമ്മാനം നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: