കണ്ണൂര്‍: പ്രകൃതിദൃശ്യങ്ങള്‍ വര്‍ണ്ണങ്ങള്‍ക്കൊണ്ട് അതിമനോഹരങ്ങളായി കാന്‍വാന്‍സില്‍ പകര്‍ത്തി ദൃശ്യവിസ്മയമൊരുക്കുന്ന കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി മോഹനകൃഷ്ണന്റെ ചിത്രപ്രദര്‍ശനം 17, 18 തീയതികളില്‍ കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ നടക്കും.
പ്രദര്‍ശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന് എബി എന്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂര്‍ പ്രസ് ക്ളബ് പ്രസിഡണ്ട് കെ.ടി.ശശി അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 6.30 വരെയാണ് താവക്കരയിലെ ഹോട്ടലില്‍ ഈ പ്രദര്‍ശനം. കണ്ണൂര്‍ കോര്പ്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ സി. സമീര്‍, ഭക്തിസംവര്‍ദ്ധിനിയോഗം സെക്രട്ടറി കെ.പി.പവിത്രന്, ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ബ്രഷ്മാന്, സുഹാസ് വേലാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: