ഓട്ടോ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്

Friday 16 September 2016 12:18 am IST

ചെറുപുഴ: ഓട്ടോ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. ചെറുപുഴ പാടിച്ചാലിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഉമ്മറപ്പൊയിലിലെ വിനോദ്, ഭാര്യ സജിത, മക്കളായ അഭിനവ്, അലോക്, ബന്ധുവായ ബിജു, ഭാര്യ ഷീജ, ഡ്രൈവര്‍ അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഭിനവിനെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പയ്യന്നൂര്‍: ബസ്സിന് പിറകില്‍ ബസ്സിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കരിവെള്ളൂര്‍ ഓണക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ്സിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചാണ് അപകടം. ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ എളമ്പച്ചിയിലെ മണിക്കുട്ടന്‍(61), വൈപ്പിര്യത്തെ ശശി(61)എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.