കണ്ണൂര്‍: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ തിരുവോണദിവസം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുഴുവന്‍ സ്റ്റാഫിനും ഓണസദ്യ നല്കി. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഓണസദ്യ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ആര്.സുമിത്രന് അധ്യക്ഷത വഹിച്ചു. ട്രോമാകെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് പി.എം.സൂര്യ, ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികളായ ഡോ.ഷാഹുല്‍ ഹമീദ്, നൗഷാദ് ബായക്കല്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സെക്രട്ടറി കെ.സി.ഷിജു സ്വാഗതവും പി.കെ.പ്രേമരാജന്‍ നന്ദിയും പറഞ്ഞു. ഫസല്‍ ചാലാട്, സി.ബുഷറ, ജയചന്ദ്രന് അഴീക്കോട്, അനൂപ് തവര, വി.പി.സജിത്ത്, സി.ജയദേവന്, സലീം ബായക്കല്‍, റോജിത്ത് രവീന്ദ്രന്, ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: