ഇരിട്ടി: കാട്ടാനയുടെ അക്രമത്തില്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരനായ ആദിവാസിക്ക് ഗുരുതര പരിക്ക്. ഫാം പുനരധിവാസ മേഖലയിലെ എഴാം ബ്ലോക്കില്‍ താമസക്കാരനായ ആദിവാസി രാഘവനെ (55) ആണ് ഗുരുതര പരിക്കുകളോടെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച രാത്രിയോടെ തന്റെ തറവാട്ടു വീട്ടില്‍ പോയി വരികയായിരുന്ന രാഘവനെ ആന ആക്രമിക്കുകയായിരുന്നു. ഇരുട്ടില്‍ പരിക്കേറ്റു വീണ രാഘവനെ രാവിലെയാണ് ഇതുവഴി പോകുന്നവര്‍ കണ്ടെത്തുന്നത്. ഉടനെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഫാം പുനരധിവാസ മേഖലയില്‍ കഴിഞ്ഞ ദിവസവും ആനക്കൂട്ടമിറങ്ങി മറ്റൊരു ആദിവാസിയുടെ വീട് തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: