മനുഷ്യത്വം അറിയാത്തവര്‍ മാനവികത പറയുന്നു : ഗോപാലന്‍കുട്ടി മാസ്റ്റര്‍

Friday 16 September 2016 3:11 am IST

ഇരിട്ടി (കണ്ണൂര്‍): മനുഷ്യത്വം അറിയാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് മാനവികതയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാവപ്പെട്ട തൊഴിലാളികളേയും കര്‍ഷകരേയും കൊന്നുതള്ളുകയാണ്. തില്ലങ്കേരിയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ വിനീഷിന്റെ കുടുംബത്തിന് ആര്‍എസ്എസ് സമാഹരിച്ച കുടുംബ സഹായനിധി അച്ഛന്‍ വാസുവിനും അമ്മ പത്മാവതിക്കും കൈമാറിസംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും ചിന്താ ഗതികളെയും സ്വന്തം കുടുംബത്തില്‍പ്പോലും വെച്ചുപൊറുപ്പിക്കില്ല എന്ന കമ്മ്യൂണിസ്റ്റ് നയമാണ് തില്ലങ്കേരിയില്‍ വിനീഷിന്റെ കാര്യത്തിലും കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയത്. 33 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഇവിടെ കൊല നടത്തിയും അടിച്ചമര്‍ത്തിയും ഒന്നും നേടാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു. വിനീഷിന്റെ 12 ാം ശ്രദ്ധാഞ്ജലി ദിനച്ചടങ്ങില്‍ ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍, താലൂക്ക് സംഘചാലക് കെ.എ. ദാമോദരന്‍ മാസ്റ്റര്‍, പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരന്‍, വിഭാഗ് സേവാ പ്രമുഖ് പി.വി.പ്രദീപന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, വിഭാഗ് പ്രചാരക് ഗിരീഷ്, എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജോയന്റ് സെക്രട്ടറി വി. മഹേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രന്‍, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി. രാജന്‍, പി.കെ. രാജന്‍, ജനറല്‍ സെക്രട്ടറി ഒ. രതീശന്‍, വൈസ് പ്രസിഡന്റ് കെ. അനന്തന്‍, ബിജെപി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് എം. ദേവദാസ്, ജനറല്‍ സെക്രട്ടറി വി. ദിനേശന്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സീമ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.