തലവേദന ചെറിയ കാര്യമല്ല

Friday 16 September 2016 3:37 am IST

തലവേദന രോഗമല്ല, രോഗലക്ഷണമാണെന്നാണ് പറയാറ്. തുടര്‍ച്ചയായ തലവേദനക്കാര്‍ സൂക്ഷിക്കണം അത് മസ്തിഷ്‌ക മുഴയുണ്ടാകുന്നതിനു തുടക്കമാകാം. തലവേദന അകറ്റാന്‍ വേദന സംഹാരി പുരട്ടുന്നതോ ഗുളിക കഴിക്കുന്നതോ താല്‍ക്കാലിക പരിഹാരമാകുമെങ്കിലും ചിലരുടെ വേദനയ്ക്ക് അടിസ്ഥാന കാരണം വേറെ ആകുമെന്നാണിപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ''സാധാരണ തലവേദനപോലെ ആവില്ല, തുടരുന്നതാണെങ്കില്‍, അതപകടകാരിയാകും,'' പ്രൊഫസര്‍ റോബര്‍ട്ട് മാര്‍ടുസ പറയുന്നു. ചില കൂടുതല്‍ ലക്ഷണങ്ങള്‍കൂടി പ്രൊഫസര്‍ വിശദീകരിക്കുന്നു: ''വേദന കട്ടികുറഞ്ഞതും പതുക്കെ ബാധിക്കുന്നതുമാകും, പക്ഷേ തുടര്‍ന്നു നില്‍ക്കും. കാലത്തും രാത്രിയിലും വേദനകുടും. അതു മുഴയുടെ വളര്‍ച്ചയനുസരിച്ചം തലയ്ക്കുള്ളില്‍ മര്‍ദ്ദം കൂടുന്നതനുസരിച്ചുമാകും. എന്നാല്‍, എല്ലാ തലവേദനയും തലച്ചോറില്‍ മുഴ വളരുന്നതുകൊണ്ടാവണമെന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.