കണ്ണൂര്‍: സൗമ്യ വധക്കേസ് നടത്തിപ്പിലെ സര്‍ക്കാര്‍ വീഴ്ചയില്‍ നിയമമന്ത്രി രാജിവക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വിമുരളീധരന്‍. സൗമ്യ കൊല്ലപ്പെട്ട സംഭവവും തുടര്‍ സംഭവങ്ങളും ഒട്ടേറെ ദുരൂഹത നിറഞ്ഞതാണ്. ഇവയെ ക്കുറിച്ചന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടാന്‍ തയ്യാറായാല്‍ ബിജെപി പിന്തുണ നല്‍കും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനം നല്കി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഗോവിന്ദച്ചാമികള്ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊളളുന്നത്. ഉമ്മന്‍ചാണ്ടിയുടെ നയം തുടരുകയാണ് എല്‍ഡിഎഫ് സര്ക്കാരുമെങ്കില് ജനകീയ സമരം പിണറായി സര്‍ക്കാരും നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ട്രഷറര്‍ എ.ഒ.രാമചന്ദ്രന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: