യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

Friday 16 September 2016 11:11 am IST

റോട്ടര്‍ഡാം: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഹോളണ്ട് ക്ലബ് ഫെയെനോര്‍ഡിനോടാണ് മാഞ്ചസ്റ്റര്‍ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടത്. മത്സരത്തിന്റെ 79-ാം മിനിറ്റില്‍ ടോണി വില്‍ഹെന്നയാണ് മാഞ്ചസ്റ്ററിന്റെ വിധി നിര്‍ണയിച്ച ഗോള്‍ സ്വന്തമാക്കിയത്. മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍, വിയ്യാറയല്‍, ഷാല്‍കെ 04, ആയാക്‌സ് ആംസ്റ്റര്‍ഡാം എന്നിവ ജയം കണ്ടപ്പോള്‍ സെല്‍റ്റ വിഗോ, ഫിയോറെന്റീന, എഎസ് റോമ എന്നിവ സമനില വഴങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.